top of page

COOKERY

  • Facebook Social Icon
  • Twitter Social Icon
  • Google+ Social Icon
  • YouTube Social  Icon
  • Pinterest Social Icon
  • Instagram Social Icon

SPECIAL ചെമ്മീന്‍ കറി

ചെമ്മീന്‍-അരക്കിലോ 
പുളി കട്ടിയില്‍ പിഴിഞ്ഞത്-2 ടീസ്പൂണ്‍
തേങ്ങാപ്പാല്‍-ഒരു കപ്പ്
വെളുത്തുള്ളി-4 
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍ 
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍ 
ഉപ്പ് 
എണ്ണ 
മല്ലിയില

മസാലയ്ക്ക്

തേങ്ങ ചിരകിയത്-അര കപ്പ് 
സവാള-2 
മുഴുവന്‍ മല്ലി-2 ടീസ്പൂണ്‍ 
പെരുഞ്ചീരകം-അര ടീസ്പൂണ്‍ 
ഉലുവ-അര ടീസ്പൂണ്‍ 
പച്ച ഏലയ്ക്ക-2 
കറുവാപ്പട്ട-1 
ഉണക്കമുളക്-2 
ഗ്രാമ്പൂ-2 
എണ്ണ

ചെമ്മീന്‍ തോടു കളഞ്ഞ് കഴുകി വൃത്തിയാക്കുക. ഇതില്‍ അല്‍പം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വയ്ക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ഇതില്‍ കറുവാപ്പട്ട, ഏലയ്ക്ക,ചുവന്ന മുളക്, മുഴുവന്‍ മല്ലി, ഉലുവ എന്നിവയിട്ടു വറുക്കുക. ഇതിലേക്ക് സവാള, ചിരകിയ തേങ്ങ എന്നിവയിട്ടു അല്‍പ നേരം കൂടി നല്ലപോലെ വറുക്കണം. ഇത് വാങ്ങി വച്ച് തണുത്തതിനു ശേഷം അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കണം. പാനില്‍ അല്‍പം എണ്ണയൊഴിച്ചു ചൂടാക്കി ഇതിലേക്ക് അരിഞ്ഞു വച്ച വെളുത്തുള്ളി ചേര്‍്ത്തു മൂപ്പിയ്ക്കുക. ഇതിലേക്ക് അരച്ചു വച്ച മസാല ചേര്‍ത്തിളക്കുക. പിന്നീട് തേങ്ങാപ്പാലും ചേര്‍ത്തിളക്കണം. ഇതിലേക്ക് ചെമ്മീന്‍ ചേര്‍ത്തിളക്കി വേവിയ്ക്കുക. ചെമ്മീന്‍ ഒരുവിധം വേവാകുമ്പോള്‍ പുളി പിഴിഞ്ഞതും ഗരം മസാല പൗഡറും ചേര്‍ത്തിളക്കണം. ചെമ്മീന്‍ നല്ലപോലെ വെന്ത് ചാറു കുറുകുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.

കുബൂസ് ഉണ്ടാക്കാം

ചേരുവകൾ :

ഗോതമ്പ് പൊടി / മൈദാ പൊടി –2 കപ്പ്‌

ഇളം ചൂട് വെള്ളം –1 / 2 കപ്പ്‌

ഇളം ചൂട് പാൽ –കുഴക്കാൻ ആവിശ്യത്തിന

യീസ്റ്റ് — 1/ 2 ടീസ്പൂണ്‍

പഞ്ചസാര — 1 ടേബിൾ സ്പൂണ

നെയ്യ് –1 ടേബിൾ സ്പൂണ്‍

ഉപ്പ് –ആവിശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

അര കപ്പ്‌ ഇളം ചൂട് വെള്ളത്തിൽ യീസ്റ്റും പഞ്ചസാരയും 10 മിനുട്ട് ടിസോൾവ് ചെയ്യാൻ വെക്കുക .
ഒരു പാത്രത്തിൽ പൊടിയെടുത്തു ഉപ്പു ചേർത്തിളക്കി യീസ്റ്റ് പതച്ചതും പാലും ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴക്കുക (5 മിനുട്ട് ).എത്രത്തോളം
കുഴക്കുന്നുണ്ടോ അത്രത്തോളം കുബൂസ് നല്ലതാവും .
കുഴച്ചെടുത്ത മാവ് നനഞ്ഞ തുണി കൊണ്ട് പൊതിഞ്ഞു 3 മണിക്കൂർ വെക്കുക .ശേഷം മാവ് എടുത്ത് ഒന്നൂടെ കുഴച്ചു ഉരുളകളാക്കി 10 മിനിറ്റ് നനഞ്ഞ തുണി കൊണ്ട് മൂടി വെക്കുക.
ഈ ഉരുളകൾ ഓരോന്നും ചപ്പാത്തി പരത്തുന്നത് പോലെ പരത്തി ചപ്പാത്തി ചുടുന്നത് പോലെ അടുപ്പിൽ ചുട്ടെടുക്കുക

ഹൈദരാബാദ് ദം ബിരിയാണി 
============================

ചേരുവകള്‍ 
ബിരിയാണി അരി- 4 കപ്പ് 
ഗ്രാമ്പൂ- 10 എണ്ണം
ഏലയ്ക്ക- 6 എണ്ണം 
കറുവാപ്പട്ട- 3 എണ്ണം
തക്കോലം- 1 എണ്ണം
എണ്ണ- ആവശ്യത്തിന്

ചിക്കന്‍- 1 കിലോ 
സവാള- 2 എണ്ണം 
മല്ലിയില- ആവശ്യത്തിന് 
കുങ്കുമപൂവ്- 1 ടീസ്പൂണ്‍ 
ചൂട് പാല്‍- 1/2 കപ്പ് 
നെയ്യ്- 2 ടീസ്പൂണ്‍ 
ഉപ്പ്- ആവശ്യത്തിന് 
കട്ടതൈര്- 3/4 കപ്പ് 
പച്ചമുളക്- 10 എണ്ണം 
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂണ്‍ മുളകുപൊടി- 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി- 1/4 ടീസ്പൂണ്‍ 
മല്ലിപൊടി- 1 ടീസ്പൂണ്‍ 
പുതിനയില- ആവശ്യത്തിന് 
ചെറുനാരങ്ങ- 1 എണ്ണം 
പെരിംജീരകം-1/4 ടീസ്പൂണ്‍
കുരുമുളക്- 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം 
കട്ടതൈര്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, മല്ലിയില, പുതിനയില, ഉപ്പ്, പെരിംജീരകം, കുരുമുളക്, എന്നിവ മിക്‌സ് ചെയ്ത് ചിക്കനില്‍ നന്നായി പുരട്ടിവെയ്ക്കുക. ഇത് കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും മാറ്റിവെയ്ക്കുക.

അരി ആവശ്യത്തിനു വെള്ളം, ഗ്രാമ്പൂ, കറുവാപട്ട, ഏലക്ക, എണ്ണ, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. പകുതിവെന്തു കഴിഞ്ഞാല്‍ വെള്ളം വാര്‍ത്തു കളഞ്ഞു ഒരു വലിയ പാത്രത്തില്‍ കുടഞ്ഞിട്ടു തണുക്കാന്‍ വെയ്ക്കുക. ഒരു പാത്രത്തില്‍ ഒരു സ്പൂണ്‍ എണ്ണ, ഒരു സ്പൂണ്‍ നെയ്യ് എന്നിവ ഒഴിച്ച് ചൂടാക്കുക. ഇതില്‍ അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേര്‍ത്ത് വഴറ്റുക. ബ്രൗണ്‍ നിറം അയാല്‍ അടുപ്പില്‍ നിന്നും എടുത്തു മാറ്റി വെയ്ക്കുക 
കുങ്കുമപൂവ് പാലില്‍ നന്നായി മിക്‌സ് ചെയ്തു വെക്കുക. ബിരിയാണി പാത്രം എടുത്തു അതില്‍ 3 സ്പൂണ്‍ എണ്ണ ഒഴിച്ച് മാരിനേറ്റു ചെയ്തു വെച്ചിരിക്കുന്ന ചിക്കന്‍ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത്‌ നല്ല തീയില്‍ വേവിക്കുക. അതിനു ശേഷം ഒരു സ്പൂണ്‍ എണ്ണ ചിക്കന് മുകളില്‍ ഒഴിച്ച ശേഷം തീ കുറയ്ക്കുക. വേവിച്ചു വെച്ചിരിക്കുന്ന അരിയില്‍ പകുതി എടുത്ത് ചിക്കന് മുകളില്‍ നിരത്തുക. അതിന് മുകളില്‍ അര സ്പൂണ്‍ നെയ്യ്, വഴറ്റിവെച്ചിരിക്കുന്ന സവാള, മല്ലിയില, എന്നിവയും നിരത്തുക. മുകളില്‍ കുങ്കുമപ്പൂവ്-പാല്‍ മിക്‌സ് കുറച്ച് തളിക്കുക. ശേഷം ബാക്കിയുള്ള ചോറ് കൂടി ഇടുക ഈ ലെയറിനു മുകളില്‍ അര സ്പൂണ്‍ നെയ്യ്, സവാള, മല്ലിയില, കുങ്കുമപൂവ് മിക്‌സ് എന്നിവയും ചേര്‍ക്കുക. പാത്രം അടച്ച് മുകളില്‍ എന്തെങ്കിലും ഭാരമുള്ള സാധനങ്ങള്‍ വെക്കുക. വശങ്ങള്‍ ഗോതമ്പ് മാവുകൊണ്ടു അടക്കുക ഇത് നല്ല തീയില്‍ ഒരു രണ്ടു മിനുട്ട് പാകം ചെയ്യുക . അതിനു ശേഷം അടുപ്പിലും അടപ്പിലും തീ കനലാക്കി ബിരിയാണി വേവിച്ചെടുക്കുക. ശേഷം അടപ്പ് മാറ്റി നന്നായി ഇളക്കി വിളമ്പുക

ചിക്കന്‍ ഗീ റോസ്റ്റ് തയ്യാറാക്കൂ

ചിക്കന്‍-അരക്കിലോ നെയ്യ്-7 ടേബിള്‍ സ്പൂണ്‍ തക്കാളി അരച്ചത്-1 കപ്പ് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍ കുരുമുളകുപൊടി-2 ടീസ്പൂണ്‍ ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍ പഞ്ചസാര-1 ടീസ്പൂണ്‍ ജീരകപ്പൊടി-2 ടീസ്പൂണ്‍ മല്ലിപ്പൊടി-2 ടീസ്പൂണ്‍ കശ്മീരി മുളകുപൊടി-1 ടീസ്പൂണ്‍ ഉണക്കമുളക്-2 പുളി പിഴിഞ്ഞത്-1 ടേബിള്‍സ്പൂണ്‍ മല്ലിയില കറിവേപ്പില ഉപ്പ്

ഒരു പാനില്‍ നെയ്യു ചൂടാക്കുക. ഇതിലേയ്ക്ക് ജീരകപ്പൊടി, ഉണക്കമുളക്, കറിവേപ്പില, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് തക്കാളി അരച്ചതു ചേര്‍ത്തിളക്കണം. പിന്നീട് ഇതിലേയ്ക്ക് മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. പിന്നീട് ഇതിലേയ്ക്ക് അല്‍പം കൂടി നെയ്യു ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് ചിക്കന്‍ കഷ്ണങ്ങള്‍, ഉപ്പ്, ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് പഞ്ചസാര, പുളിവെള്ളം എന്നിവ ചേര്‍ത്തിളക്കുക. പിന്നീട് ഇത് കുക്കുറില്‍ വച്ചോ അല്ലാതെയോ വേവിയ്ക്കുക. വേണമെങ്കില്‍ മാത്രം വെള്ളം ചേര്‍ക്കുക. വെന്തു കഴിഞ്ഞാല്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്തുപയോഗിയ്ക്കാം.

ചിക്കൻ മസാല റെസിപ്പി

ചിക്കൻ കഴുകി വെള്ളം കളഞ്ഞ് ഉപ്പും ,മഞ്ഞൾ പൊടിയും.,മുളക് പൊടിയും ,കുരുമുളകു പൊടിയും
ഇഞ്ചി ,വെളുത്തുള്ളി paste ഉം ചേർത്ത് കുറച്ച് വെള്ളം ചേർത്ത് വേവിക്കുക..

ഒരു പാൻ ചൂടാക്കി കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് സവാള അരിഞ്ഞതും ,വെളുത്തുള്ളി ,ഇഞ്ചി പച്ഛമുളക് .Paste ,കറിവേപ്പില , ഉപ്പ് ചേർത്ത് വഴറ്റുക.

നന്നായി വഴന്നാൽ തക്കാളി ചേർത്ത് വഴറ്റുക...
ആവശൃത്തിന്മുളക്പൊടി ,മഞ്ഞൾപൊടി ,കുരുമുളകുപൊടി ,കുറച്ച് മല്ലിപ്പൊടി ചേർത്ത് വഴറ്റുക..

ഇതിലേക്ക് 10 അണ്ടിപ്പരിപ്പ് കുതിർത്തി അരച്ചത് ചേർക്കുക...

നന്നായി മിക്സ് ചെയ്ത് വേവിച്ചു വെച്ച ചിക്കനും
ചേർത്ത് മിക്സ് ചെയ്ത് 5 minute അടച്ച് വെച്ച് ചെറിയ തീയിൽ വെക്കുക..
തീ ഓഫ് ചെയ്ത് മല്ലിയില ചേർത്ത് കഴിക്കാം....

അറേബ്യന്‍ മട്ടണ്‍ ബിരിയാണി

ആവശ്യമുള്ള സാധനങ്ങള്‍

ബിരിയാണി അരി- 2 കപ്പ്
മട്ടണ്‍- 1 കിലോ
വെണ്ണ ഉരുക്കിയത്- 2 ടീസ്പൂണ്‍
സവാള- 2 എണ്ണം
ഇഞ്ചി- 1 കഷ്ണം
വെളുത്തുള്ളി- 10 അല്ലി
കറുവാപ്പട്ട പൊടി- 1 സ്പൂണ്‍
കുങ്കുമപ്പൂവ്-1 നുള്ള്
മഞ്ഞള്‍പ്പൊടി- 1 സ്പൂണ്‍
മുളക് പൊടി-1 ടീസ്പൂണ്‍
തൈര്- അരക്കപ്പ്
ഉപ്പ്- പാകത്തിന്
കുരുമുളക് പൊടി- ആവശ്യത്തിന്
ബദാം- പത്തെണ്ണം
ഉണക്കമുന്തിരി- 8 എണ്ണം
മല്ലിയില- ഒരു പിടി

തയ്യാറാക്കുന്ന വിധം

അരി, കുങ്കൂുമപ്പൂവ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വേവിച്ച് വെയ്ക്കുക. ഒരു ടേബിള്‍ സ്പൂണ്‍ വെണ്ണ ചൂടാക്കി അതിലേക്ക് സവാള, വെളുത്തുള്ളി, കറുവാപ്പട്ട, മഞ്ഞള്‍പ്പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇത് തണുത്തതിനു ശേഷെ തൈര് ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചു മാറ്റി വെയ്ക്കുക. മട്ടണ്‍, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് വെണ്ണയില്‍ നന്നായി പൊരിച്ചെടുക്കുക. ഇതിലേക്ക് അരച്ചു വെച്ചിരിയ്ക്കുന്ന മിശ്രിതം ചേര്‍ത്ത് യോജിപ്പിക്കുക. മട്ടണ്‍ ബിരിയാണി ചോറുമായി ചേര്‍ത്ത് യോജിപ്പിക്കുക. അഞ്ച് മിനിട്ട് ഓവനില്‍ വെച്ച് വേവിയ്ക്കുക. അതിനു ശേഷം ബദാം, ഉണക്കമുന്തിരി, മല്ലിയില എന്നിവ മുകളില്‍ വിതറി ഉപയോഗിക്കാം

മട്ടന്‍ കടായ് തയ്യാറാക്കാം

മട്ടന്‍-250 ഗ്രാം

തക്കാളി-2

സവാള പേസ്റ്റ്-അരക്കപ്പ്

ഇഞ്ചി പേസ്റ്റ്-അര ടേബിള്‍ സ്പൂണ്‍

വെളുത്തുള്ളി പേസ്റ്റ്-അര ടേബിള്‍ സ്പൂണ്‍

ജീരകം-അര ടീസ്പൂണ്‍

പച്ചമുളക്-3

തൈര്-കാല്‍ കപ്പ്

ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍

മുളകുപൊടി-1 ടീസ്പൂണ്‍

മല്ലിപ്പൊടി-1 ടീസ്പൂണ്‍

വയനയില-2

ഉപ്പ്

ഓയില്‍

മല്ലിയില

മട്ടന്‍ നുറുക്കി കഴുകി വൃത്തിയാക്കുക.
ഇത് തൈര്, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ പച്ചമുളകു ചേര്‍ത്ത് ഫ്രാ ചെയ്‌തെടുത്തു മാറ്റി വയ്ക്കുക. ഇതേ എണ്ണയില്‍ ജീരകം പൊട്ടിയ്ക്കുക. വയനയില, സവാള പേസ്റ്റ് എന്നിവ ചേര്‍ത്തിളക്കണം. ഇതിനു ശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റുകള്‍ ചേര്‍ത്തിളക്കി വഴറ്റുക. തക്കാളിയും ചേര്‍ത്തു വഴറ്റണം. ഇതിലേയ്ക്ക് മസാലപ്പൊടികള്‍ ചേര്‍ത്തിളക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കാം. പിന്നീട് മട്ടന്‍കഷ്ണങ്ങള്‍ ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. ഇത് അടച്ചു വച്ചു വേവിയ്ക്ക്ണം. വേണമെങ്കില്‍ വെള്ളം ചേര്‍ക്കാം. പ്രഷര്‍ കുക്കറിലാണെങ്കില്‍ 4-5 വിസിലുകള്‍ വരും വരെ വേവിയ്ക്കുക. വെന്തു വെള്ളം വറ്റിയാല്‍ വാങ്ങി വച്ച് മല്ലിയില, വറുത്തു വച്ച മുളക് എന്നിവ ചേര്‍ത്ത് അലങ്കരിയ്ക്കാം.

പ്രഷര്‍കുക്കര്‍ ചിക്കന്‍ ബിരിയാണി

ആവശ്യമുള്ള സാധനങ്ങള്‍

കോഴി - ഒന്നരകിലോ (ചെറുതായി നുറുക്കിയത്‌)
ഉപ്പ്‌ - പാകത്തിന്‌
വെളുത്തുള്ളി - ഏഴ്‌ അല്ലി
ഇഞ്ചി - ഒരു കഷ്‌ണം ( അരച്ചത്‌)
ഗരംമസാല - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
മുളകുപൊടി - രണ്ട്‌ ടീസ്‌പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്‌പൂണ്‍
വെളിച്ചെണ്ണ - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
ചുവന്നുള്ളി - പത്തെണ്ണം
പച്ചമുളക്‌ - മൂന്നെണ്ണം ( ചെറുതായി അരിഞ്ഞത്‌)
ബിരിയാണി അരി - മൂന്ന്‌ കപ്പ്‌
കട്ടിയുള്ള തേങ്ങാപ്പാലും കോഴിവെന്ത വെള്ളവും കൂടി - ആറ്‌ കപ്പ്‌
കറിവേപ്പില - രണ്ട്‌ തണ്ട്‌

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ കോഴി കഷ്‌ണങ്ങളില്‍ ഉപ്പ്‌, വെളുത്തുള്ളി, ഇഞ്ചി പേസ്‌റ്റ്, ഗരംമസാല, മുളകുപൊടി, മല്ലിപ്പൊടി, ഇവ പുരട്ടി വച്ച്‌ അല്‍പ്പസമയം കഴിഞ്ഞ്‌ വെള്ളമൊഴിക്കാതെ കുക്കറിലിട്ട്‌ ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. അടുപ്പില്‍ നിന്ന്‌ ഇറക്കി തണുത്തശേഷം തുറന്ന്‌ ചിക്കനും അതില്‍ നിന്ന്‌ ഊറിവന്ന വെള്ളവും പ്രത്യേകം മാറ്റി വെയ്‌ക്കാം. കുക്കര്‍ കഴുകി അടുപ്പില്‍ വച്ച്‌ ചൂടാക്കുക. ഉള്ളിയും പച്ചമുളകും ചേര്‍ത്ത്‌ വഴറ്റുക. ഉള്ളി ചുവന്നനിറമാകുമ്പോള്‍ ചിക്കനും അതില്‍ നിന്ന്‌ ഊറിവന്ന വെള്ളവും, അരിയും തേങ്ങാപ്പാലും ചേര്‍ത്ത്‌ കുക്കര്‍ അടച്ച്‌ ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. ആവി പോയശേഷം കുക്കര്‍ തുറന്ന്‌ കറിവേപ്പില ചേര്‍ത്തിളക്കി ചൂടോടെ വിളമ്പാം.


ആലൂപൂരി 
===========

ചേരുവകള്‍

ഉരുളക്കിഴങ്ങ്4 
ജീരകം2 ടേബിള്‍ സ്പൂണ്‍ 
മൈദ6 കപ്പ് 
പച്ചമുളക്3 
മുളകുപൊടി1 ടേബിള്‍ സ്പൂണ്‍ കുരുമുളകുപൊടിഅര ടേബിള്‍ സ്പൂണ്‍
മല്ലിയില 
എണ്ണ 
നെയ്യ്
ഉപ്പ് - ആവശ്യത്തിനു

ഉണ്ടാക്കേണ്ട വിധം

ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് ഉടച്ചെടുക്കുക. ജീരകം എണ്ണ ചേര്‍ക്കാതെ വറുത്തെടുക്കുക. മൈദയില്‍ ഉടച്ച ഉരുളക്കിഴങ്ങ്, പച്ചമുളക്, മല്ലിയില, മസാലപ്പൊടികള്‍, ഉപ്പ്, ജീരകം എന്നിവ ചേര്‍ക്കുക. ഇതിലേക്ക് പാകത്തിന് വെള്ളം ചേര്‍ത്ത് പൂരി പാകത്തില്‍ കുഴച്ചെടുക്കണം. ഈ മാവ് അല്‍പം സമയം വയ്ക്കുക. ഇത് പിന്നീട് ചെറിയ ഉരുളകളാക്കി പൂരിയുടെ പാകത്തില്‍ പരത്തിയെടുക്കണം. ചീനച്ചട്ടിയില്‍ എണ്ണയും നെയ്യും ചേര്‍ത്ത് തിളപ്പിച്ച് പൂരികള്‍ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കുക. പൂരി ഇഷ്ടമുള്ള കറി ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

ഡിണ്ടുഗല്‍ ബിരിയാണി

ആവശ്യമുള്ള സാധനങ്ങള്‍

ജീര റൈസ്-അരക്കിലോ
മട്ടന്‍-1 കിലോ
സവാള-250 ഗ്രാം
തക്കാളി-250 ഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-3 ടീസ്പൂണ്‍
കറുവാപ്പട്ട-ഒരു കഷ്ണം
ഗ്രാമ്പൂ-2
സ്റ്റാര്‍ അനൈസ്-2
ജാതിപത്രി-1
മുളകുപൊടി-3 ടീസ്പൂണ്‍
മല്ലിപ്പൊടി-4 ടീസ്പൂണ്‍
കുരുമുളകുപൊടി-2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
തൈര്-250 ഗ്രാം
പുതിന
മല്ലിയില
നെയ്യ്
ഓയില്‍
ഉപ്പ്

തയ്യാറാക്കുന്ന വിധം

മട്ടന്‍ കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും തൈരും പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.
അരി കഴുകി അല്‍പനേരം വെള്ളത്തിലിട്ടു വയ്ക്കുക.

ബിരിയാണി ചെമ്പിലോ കുക്കറിലോ എണ്ണ ചൂടാക്കി മുഴുവന്‍ മസാലകള്‍ ചേര്‍ത്തിളക്കുക. പകുതി പുതിനയില, പകുതി മല്ലിയില എന്നിവയും ചേര്‍ത്തിളക്കണം.

ഇതിലേയ്ക്കു സവാള അരിഞ്ഞതു ചേര്‍ത്തു വഴറ്റുക. പിന്നീട് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കണം. തക്കാളിയും ചേര്‍ത്തു വഴറ്റണം.
ഇതിലേയ്ക്കു മട്ടന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. കുരുമുളകൊഴികെയുള്ള മസാലപ്പൊടികളും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കണം. പാത്രം അടച്ചു വച്ച് മട്ടന്‍ വേവിച്ചെടുക്കുക.

ഒരുവിധം വെന്തു കഴിയുമ്പോള്‍ അരിയും കുരുമുളകു പൊടിയും ബാക്കിയുള്ള പുതിന, മല്ലിയിലയും ചേര്‍ത്തിളക്കി പാകത്തിന് വെള്ളം ചേര്‍ത്ത് വേവിയ്ക്കുക.

ബിരിയാണി പാകമായിക്കഴിഞ്ഞാല്‍ നെയ്യു ചേര്‍ത്തിളക്കണം. ഡിണ്ടുഗല്‍ ബിരിയാണി തയ്യാര്‍.

അട ദോശ 
==========

ചേരുവകള്‍
1. പച്ചരി -1 കപ്പ്
സാമ്പാര്‍ പരിപ്പ് -1 കപ്പ്
ഉഴുന്ന് -1 കപ്പ്
2. ഉള്ളി -8 എണ്ണം
പച്ചമുളുക് -5 എണ്ണം
3. മുളുകുപ്പൊടി -1 ടീസ്പൂണ്‍
കായപ്പൊടി -1/2 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
4. നല്ലെണ്ണ -50 ഗ്രാം

പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവകള്‍ നന്നായി കുതിര്‍ത്ത് അരച്ചെടുക്കുക .ഉള്ളിയും പച്ചമുളുകും ചെറുതായി അരിഞ്ഞതും
മൂന്നാമത്തെ ചേരുവകളും ചേര്‍ക്കുക.അതിനുശേഷം ദോശകല്ലില്‍ എണ്ണ തേച്ച് ചുട്ടെടുക്കണം

പനീര്‍ ബിരിയാണി

ആവശ്യമുള്ള സാധനങ്ങള്‍

പനീര്‍-300 ഗ്രാം
അരി -500 ഗ്രാം
പീസ് വേവിച്ചത്-1 കപ്പ്
തൈര്-2 കപ്പ്
പച്ചമുളക്-4
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി-2 ടീസ്പൂണ്‍
വയനയില-1
ഏലയ്ക്ക-1
ഗ്രാമ്പൂ-2
കുരുമുളക്-3
ചെറുനാരങ്ങ-1
കുങ്കുമപ്പൂ-അര ടീസ്പൂണ്‍
പാല്‍-2 ടേബിള്‍ സ്പൂണ്‍
നെയ്യ്-2 ടീസ്പൂണ്‍
ഉപ്പ്
മല്ലിയില
പുതിനയില

തയ്യാറാക്കുന്ന വിധം

അരി കഴുകി വയനയില, ഏലയ്ക്ക, ഗ്രാമ്പൂ, കുരുമുളക് എന്നിവ ചേര്‍ത്ത് ബിരിയാണിപ്പരുവത്തില്‍ വേവിച്ചെടുക്കുക.

തൈര്, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര് എന്നിവ ഒരു ബൗളില്‍ ചേര്‍ത്തു യോജിപ്പിയ്ക്കുക.

ഇതിലേയ്ക്കു പനീര്‍ കഷ്ണങ്ങള്‍ അരിഞ്ഞു ചേര്‍ക്കുക.

മറ്റൊരു ബൗളില്‍ പാലില്‍ കുങ്കുമപ്പൂ ചേര്‍ത്തിളക്കുക.

ഒരു പാന്‍ ചൂടാക്കി ഇതില്‍ നെയ്യൊഴിച്ചു ചൂടാക്കുക. ഇതില്‍ പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തു വഴറ്റുക.

ഇതിലേയ്ക്ക് പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വേവിയ്ക്കുക. അത് ഇളം ബ്രൗണ്‍ നിറമാകണം.
ഒരു പാനില്‍ ഒരു നിര ചോറിടുക. പിന്നീട് പനീര്‍ കൂട്ടില്‍ നിന്നും അല്‍പം ഇടുക. ഇതിനു മുകളില്‍ പീസ്, ഗരം മസാല, ഏലയ്ക്കാപ്പൊടി, പാല്‍-കുങ്കുമപ്പൂ മിശ്രിതം, മല്ലിയില, പുതിനയില, അല്‍പം നെയ്യ് എന്നിവ ചേര്‍ക്കണം. ഇതുപോലെ പല നിരകളുണ്ടാക്കുക.

ഇത് അടച്ചു വച്ച് അല്‍പനേരം വേവിയ്ക്കണം.

വെന്തു കഴിയുമ്പോള്‍ വാങ്ങി വച്ച് മുന്തി, കശുവണ്ടിപ്പരിപ്പ്, സവാള എന്നിവ വറുത്തതു ചേര്‍ത്തലങ്കരിയ്ക്കാം

Please reload

bottom of page