top of page

××××കെ എസ് ആർ ടി സി യുടെ ചരിത്രം××××
***********************************

ശ്രീ​ചി​ത്തി​ര​തി​രു​നാ​ൾ മ​ഹാ​രാ​ജാ​വ് ല​ണ്ട​ൻ കാ​ണാ​ൻ പോ​യ വേ​ള​യി​ലാ​ണ് ചി​ല്ല​റ പൗ​ണ്ടു മു​ട​ക്കി​യാ​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ പ​റ്റു​ന്ന ല​ണ്ട​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ബോ​ർ​ഡി​ന്‍റെ ബ​സു​ക​ൾ അ​വി​ടെ കാ​ണാ​നി​ട​യാ​യ​ത്. ഇ​ത്ത​രം ബ​സു​ക​ൾ തി​രു​വി​താ​കൂ​റി​ലെ സ്വ​ന്തം പ്ര​ജ​ക​ൾ​ക്കും സ​മ്മാ​നി​ച്ചാ​ലോ എ​ന്നു ചി​ത്തി​ര​തി​രു​നാ​ൾ ആ​ഗ്ര​ഹി​ച്ചു​പോ​യി. റോ​ഡു​ക​ൾ കു​റ​വാ​യ നാ​ട്ടുരാ​ജ്യ​ത്ത് എ​ങ്ങ​നെ ബ​സോ​ടി​ക്കും എ​ന്ന​തൊ​ന്നും ചി​ന്തി​ക്കാ​തെ​യും മ​ന​സു മ​ടി​ക്കാ​തെ​യും ല​ണ്ട​ൻ ബ​സു​ക​ളെ​പ്പ​റ്റി കൂ​ടു​ത​ൽ അ​റി​യാ​ൻ ചി​ത്തി​ര​തി​രു​നാ​ൾ മഹാരാ​ജാ​വ് ല​ണ്ട​ൻ പാ​സ​ഞ്ച​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ബോ​ർ​ഡ് ഓ​ഫീ​സി​ൽ ചെ​ന്നു.

ഇം​ഗ്ള​ണ്ടി​ൽ നി​ന്ന് ബ​സ് എ​ൻ​ജി​നു​ക​ൾ മാ​ത്ര​മ​ല്ല തി​രു​വി​താം​കൂ​റി​ലെ ഗ​ട്ട​ർ റോ​ഡി​നു പ​റ്റി​യ ബോ​ഡി നി​ർ​മി​ക്കാ​ൻ പ​റ്റി​യ എ​ൻ​ജി​നി​യ​റെ​യും ത​രാം എ​ന്ന സാ​യി​പ്പി​ന്‍റെ ഉ​റ​പ്പി​ലാ​ണ് മ​ഹാ​രാ​ജാ​വ് അ​ന​ന്ത​പു​രി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. യാ​ത്ര​യി​ൽ കി​ട്ടി​യ ഉ​റ​പ്പ​നു​സ​രി​ച്ച് ല​ണ്ട​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ക​ന്പ​നി​യി​ൽ ഓ​പ്പ​റേ​റ്റിം​ഗ് സൂ​പ്ര​ണ്ടാ​യി​രു​ന്ന സി.​ജി. സാ​ൾ​ട്ട​ർ എ​ന്ന മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റെ തി​രു​വി​താം​കൂ​റി​ൽ ബ​സി​റ​ക്കാ​ൻ വി​ട്ടു​കി​ട്ടി. അ​ത​നു​സ​രി​ച്ച് 1937 സെ​പ്റ്റം​ബ​ർ 20ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​ർ സാ​ൾ​ട്ട​ർ സാ​യി​പ്പി​നെ തി​രു​വി​താം​കൂ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് സൂ​പ്ര​ണ്ടാ​യി ചി​ത്തി​ര​തി​രു​നാ​ൾ മഹാരാ​ജാ​വ് നി​യ​മി​ച്ചു.

ബോൾട്ട് ബോംബെയിൽനിന്ന്
***********************
ഒ​രു മാ​സ​ത്തി​നു​ള്ള​ൽ സാ​ൾ​ട്ട​ർ സാ​യി​പ്പ് ഇം​ഗ്ല​ണ്ടി​ൽ നി​ന്നും പെ​ർ​ക്കി​ൻ​സ് ഡീ​സ​ൽ എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച 60 കോ​മ​റ്റ് ഷാസിക​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് ക​പ്പ​ലി​ലെ​ത്തി​ച്ചു. സാ​ൾ​ട്ട​ർ എ​ൻ​ജി​നു മു​ക​ളി​ൽ ഇ​വി​ട​ത്തെ റോ​ഡി​നു പ​റ്റി​യ ക​ന്പി​ക്കൂ​ടു​ക​ൾ തീ​ർ​ത്ത് പി​റ്റേ മാ​സം ഒ​രു ബ​സി​റ​ക്കി പ​രീ​ക്ഷ​ണം ന​ട​ത്തി. സം​ഗ​തി വി​ജ​യ​മാ​യ​തോ​ടെ സാ​ൾ​ട്ട​റും അ​ദ്ദേ​ഹം ഒ​പ്പം കൂ​ട്ടി​യ ത​ദ്ദേ​ശീയ മെ​ക്കാ​നി​ക്കു​ക​ളും ചേ​ർ​ന്ന് ആ​ഞ്ഞി​ലി ഉ​രു​പ്പ​ടി​ക​ൾ​കൊ​ണ്ട് ഷാസിക്കു മു​ക​ളി​ൽ ബോ​ഡി കെ​ട്ടി. ത​കി​ടും ബോ​ൾ​ട്ടു​ക​ളും ബോം​ബെ​യി​ൽ നി​ന്നും ചി​ല്ലു​ക​ൾ ഇം​ഗ്ല​ണ്ടി​ൽ നി​ന്നും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തീ​രു​ന്നി​ല്ല ക​ട​ന്പ, ബ​സോ​ടി​ക്കാ​ൻ പ്രാ​പ്തി​യു​ള്ള ആ​ളെ വേ​ണ​മ​ല്ലോ. ഹെ​വി വാ​ഹ​നം ഓ​ടി​ക്കാ​ന​റി​യാ​വു​ന്ന​വ​ർ അ​ക്കാ​ല​ത്ത് വി​ര​ളം. ഇ​തി​നും സാ​ൾ​ട്ട​ർ പ​രി​ഹാ​രം ക​ണ്ടെ​ത്തി.

തി​രു​വ​ന​ന്ത​പു​രം ക​ന്യാ​കു​മാ​രി റോ​ഡി​ൽ കാ​റു​ക​ൾ ഓ​ടി​ച്ചി​രു​ന്ന​വ​രെ വി​ളി​ച്ചു​വ​രു​ത്തി പ​രി​ശീ​ല​നം ന​ൽ​കി ഹെ​വി ഡ്രൈ​വ​ർ​മാ​രാ​യി പ​രി​ശീ​ലി​പ്പി​ച്ചു. അ​ങ്ങ​നെ ബ​സു​ക​ൾ പ​ണി​ത് 1938 ഫെ​ബ്രു​വ​രി 20 ന് ​ശ്രീ ചി​ത്തി​ര തി​രു​നാ​ൾ മ​ഹാ​രാ​ജാ​വ് തി​രു​വി​താം​കൂ​ർ സ്റ്റേ​റ്റ് മോ​ട്ടോ​ർ സ​ർ​വീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​സ​ർ​വീ​സാ​ണ് ഇ​ന്ന​ത്തെ കെഎ​സ്ആ​ർ​ടി​സി ആ​ന​വ​ണ്ടി​ക​ളാ​യി രൂ​പം മാ​റി​വ​ന്ന​ത്.

നാ​ട്ടു​കാ​രും നാ​ട്ടു​പ്ര​മാ​ണി​ക​ളും അ​രി​കു​പ​റ്റി നി​ന്ന രാ​ജ​പാ​ത​യി​ലൂ​ടെ മ​ഹാ​രാ​ജാ​വും അ​മ്മ​ത്ത​ന്പു​രാ​ട്ടി​യും ഇ​ള​യ​രാ​ജാ​വ് ഉ​ത്രാ​ടം​തി​രു​നാ​ൾ മാ​ർ​ത്താ​ണ്ഡ​വ​ർ​മ​യും ബ​ന്ധു ക്യാ​പ്റ്റ​ൻ ഗോ​ദ​വ​ർ​മ​രാ​ജ​യും കു​രു​ത്തോ​ല​ക​ളും ക​സ​വു നേ​രി​യ​തു​ക​ളും കെ​ട്ടി അ​ല​ങ്ക​രി​ച്ച ബ​സി​ൽ പ്രൗ​ഢി​യോ​ടെ ഇ​രു​ന്നു. സാ​ൾ​ട്ട​ർ ബ​സ് സ്റ്റാ​ർ​ട്ടു ചെ​യ്ത​പ്പോ​ൾ ഉ​യ​ർ​ന്ന ക​റു​ത്ത പു​ക പ്ര​ജ​ക​ൾ​ക്ക് കാ​ഴ്ച​യു​ടെ വി​സ്മ​യ​മാ​യി​രു​ന്നു. ഗി​യ​ർ വ​ലി​ച്ച​തോ​ടെ ച​രി​ത്ര​ത്തി​ലേ​ക്ക് ആ ​രാ​ജ​വ​ണ്ടി​യു​ടെ ച​ക്ര​ങ്ങ​ൾ ഉ​രു​ണ്ടു​നീ​ങ്ങി. രാ​ജാ​വും അമ്മത്തന്പു​രാ​ട്ടി​യും ക​യ​റി​യ ബ​സിനു പി​ന്നാ​ലെ 33 ബ​സു​ക​ൾ അ​ന്ന് നി​ര​ത്തി​ലി​റ​ങ്ങി. ക​വ​ടി​യാ​ർ കൊ​ട്ടാ​രം​വ​രെ​യു​ള്ള എ​ഴു​ന്ന​ള്ള​ത്തോ​ടെ ജ​ന​കീ​യ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. വൈ​കി​യി​ല്ല, പി​റ്റേ ദി​വ​സം മു​ത​ൽ (21 മു​ത​ൽ) തി​രു​വ​ന​ന്ത​പു​രംക​ന്യാ​കു​മാ​രി റൂ​ട്ടി​ൽ ഈ ​ബ​സു​ക​ൾ ഓ​ട്ടം തു​ട​ങ്ങി.

ഒരു മൈലിന് അര ചക്രം
*******************
പു​ഷ് ബാ​ക്ക് സീ​റ്റും ഡോ​ൾ​ബി സം​ഗീ​ത​വു​മു​ള്ള ഇ​ക്കാ​ല​ത്തെ ഹൈ ​ടെ​ക് വ​ണ്ടി​ക​ളോ​ടൊ​ന്നും തു​ല​ന​പ്പെ​ടു​ത്താ​വു​ന്ന​വ​യാ​യി​രു​ന്നി​ല്ല ഈ ​സാ​ൾ​ട്ട​ർ ബോ​ഡി കെ​ട്ടി​യി​റ​ക്കി​യ ഈ ബ​സു​ക​ൾ.

ആ ​ബ​സു​ക​ളു​ടെ​യൊ​ക്കെ പു​റ​കു​വ​ശ​ത്താ​യി​രു​ന്നു വാ​തി​ൽ. ന​ടു​വി​ൽ സ​ഞ്ചാ​ര​മാ​ർ​ഗം. മു​ൻ​ഭാ​ഗ​ത്ത് തു​ക​ൽ പൊ​തി​ഞ്ഞ ര​ണ്ട് ഒ​ന്നാം​ക്ലാ​സ് സീ​റ്റു​ക​ൾ. ഒ​രു ബ​സി​ൽ 23 പേ​ർ​ക്കു ക​യ​റാ​നാ​യി​രു​ന്നു അ​നു​മ​തി. ഇ​രി​ക്കാ​ൻ പ്ലാ​റ്റ് ഫോ​മി​ൽ ഉ​റ​പ്പി​ച്ച ത​ടിക്കസേ​ര​ക​ൾ.

ഓ​രോ റൂ​ട്ടി​ലെ​യും ചാ​ർ​ജ് നി​ര​ക്കു​ക​ൾ അ​ന​ന്ത​പു​രം ദേ​ശ​മെ​ങ്ങും പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ൾ അ​ത് വാ​യി​ച്ച​റി​യാ​ൻ ജ​നം തി​ക്കി​ത്തി​ര​ക്കി. ഒ​രു മൈ​ലി​ന് അ​ര​ച്ച​ക്രം ആ​യി​രു​ന്നു അ​ന്നു ബ​സ് ചാ​ർ​ജ്. ഒ​ന്നാം​ക്ലാ​സ് ടി​ക്ക​റ്റി​ന് അ​ന്പ​തു ശ​ത​മാ​നം നി​ര​ക്കു കൂ​ടു​ത​ൽ ന​ൽ​ക​ണം. മൂ​ന്നു​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് യാ​ത്ര ഫ്രീ. ​മൂന്നു മു​ത​ൽ പ​തി​നാ​ലു വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്ക് ഹാ​ഫ് ടി​ക്ക​റ്റ്. ല​ഗേ​ജി​ന് പ്ര​ത്യേ​കം കൂ​ലി ന​ൽ​കു​ക​യും വേ​ണ്ട. എ​ന്നാ​ൽ ക​ർ​ഷ​ക​ർ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും ച​ര​ക്ക് കൊ​ണ്ടു​പോ​കാ​ൻ യാ​ത്രാ ബ​സു​ക​ളോ​ടൊ​പ്പം ഒ​രു പാ​ഴ്സ​ൽ ബ​സും പ്ര​ത്യേ​കം ഓ​ടി​ച്ചി​രു​ന്നു. റോ​ഡു​ക​ളേ​റെ​യും കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​തോ ക​ല്ലു​പാ​കി​യ​തോ ആ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ​സ്റ്റേ​ഷ​നി​ൽ നി​ന്നാ​യി​രു​ന്നു അ​ക്കാ​ല​ത്ത് തി​രു​വി​താം​കൂ​ർ ബ​സ് സ​ർ​വീ​സു​ക​ളു​ടെ തു​ട​ക്കം. ക​ന്യാ​കു​മാ​രി​വ​രെ മു​പ്പ​തു സ്റ്റോ​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം നീ​ള​മു​ള്ള ബോ​ണ​റ്റും നീ​ളം​കു​റ​ഞ്ഞ ബോ​ഡി​യു​മാ​യി ഫോ​ർ​ഡ്, ഷെ​വ​ർ​ലെ, ഓ​സ്റ്റി​ൻ ഇം​ഗ്ല​ണ്ട് ക​ന്പ​നി ബ​സു​ക​ൾ തി​രു​വ​ന​ന്ത​പു​രം നി​ര​ത്തി​ലെ​ത്തി. 1950 ക​ളി​ൽ തി​രു​കൊ​ച്ചി സം​സ്ഥാ​നം രൂ​പീ​കൃ​ത​മാ​യ​ശേ​ഷം ബ്രി​ട്ടീ​ഷ് ലെയ് ലൻ​ഡ്, ബ്രി​ട്ടീ​ഷ് കോ​മ​റ്റ്, ഫോ​ർ​ഡ,് ഫാ​ർ​ഗോ ക​ന്പ​നി ബ​സു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്തു. അ​ങ്ങ​നെ ബ​സു​ക​ൾ തി​രു​വ​ന​ന്ത​പു​രംവി​ട്ട് കൊ​ച്ചി​യി​ലു​മെ​ത്തി.

തി​രു​കൊ​ച്ചി സം​സ്ഥാ​ന​ത്ത് അ​ന്ന​ത്തെ ഏ​ക ഗ​താ​ഗ​ത​മാ​ർ​ഗം മെ​യി​ൻ സെ​ൻ​ട്ര​ൽ റോ​ഡ് എ​ന്ന എം​സി റോ​ഡാ​യി​രു​ന്നു. റൂ​ട്ടു​ക​ളി​ൽ പാ​ല​ങ്ങ​ൾ വി​ര​ള​മാ​യി​രു​ന്ന​തി​നാ​ൽ ക​ട​ത്തു​ക​ട​വു​ക​ളി​ൽ ബ​സു​ക​ളെ ച​ങ്ങാ​ട​ങ്ങ​ളി​ൽ അ​ക്ക​ര​യി​ക്ക​രെ ക​ട​ത്തു​ക​യാ​യി​രു​ന്നു പ​തി​വ്. പി​ന്നീ​ട് ഹി​ന്ദു​സ്ഥാ​ൻ ക​ന്പ​നി​യു​ടെ ഹി​ന്ദു​സ്ഥാ​ൻ ബെ​ഡ്ഫോ​ർ​ഡ്, പ്രീ​മി​യ​ർ ക​ന്പ​നി​യു​ടെ പ്രീ​മി​യ​ർ ഫാ​ർ​ഗോ എ​ന്നി​വ​യും തു​ട​ർ​ന്ന് ടാ​റ്റാ ക​ന്പ​നി െമ​ഴ്സി​ഡ​സ് ബെ​ൻ​സു​മാ​യി ചേ​ർ​ന്ന് ടാ​റ്റാ മെ​ഴ്സി​ഡ​സ് ബെ​ൻ​സും ബ​സു​ക​ൾ നി​ർ​മി​ച്ചു നി​ര​ത്തി​ലി​റ​ക്കി. ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പി​ന്‍റെ ആ​ദ്യ ബെ​ൻ​സ് ബ​സ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത് പ​തി​ഞ്ഞ മു​ഖ​ത്തോ​ടു കൂ​ടി​യാ​യി​രു​ന്നു. 1956 ൽ ​അ​ലു​മി​നി​യം പ​ച്ച പെ​യി​ന്‍റു​ക​ള​ടി​ച്ച് അ​ന​ന്ത​പു​രി​യി​ലൂ​ടെ ഓ​ട്ടം തു​ട​ങ്ങി. വൈ​കാ​തെ സ​മാ​ന​മാ​യ രൂ​പ​ത്തി​ലും വ​ലി​പ്പ​ത്തി​ലും ലെ​യ് ലാ​ൻ​ഡ് ബ​സു​ക​ളും നി​ര​ത്തി​ലി​റ​ങ്ങി. ഒ​ന്നി​നു പി​റ​കി​ൽ മ​റ്റൊ​രു ബ​സ് ഘ​ടി​പ്പി​ച്ച റോ​ഡ് ട്രെ​യി​ൻ, ഒ​ന്ന​ര ഡ​ക്ക​ർ, ഡ​ബി​ൾ ഡ​ക്ക​ർ തു​ട​ങ്ങി വി​വി​ധ ഫാ​ഷ​ൻ ബ​സു​ക​ൾ.

അങ്ങനെ കെഎസ്ആർടിസി
**************************
1950ലെ ​റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട് ആ​ക്ടി​ലെ വ​കു​പ്പ് 44 പ്ര​കാ​രം 1965ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ര​ള സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ ച​ട്ട​ങ്ങ​ൾ ആ​വി​ഷ്കരി​ക്കു​ക​യും 1965 ഏ​പ്രി​ൽ ഒ​ന്നി​ന് സം​സ്ഥാ​ന ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പ് സ്വ​യം​ഭ​ര​ണ ശേ​ഷി​യു​ള്ള ഒ​രു കോ​ർ​പ​റേ​ഷ​നാ​യി മാ​റു​ക​യും ചെ​യ്തു. അ​താ​ണ് ഇ​പ്പോ​ഴ​ത്തെ കേ​ര​ള സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ അ​ഥ​വാ കെഎ​സ്ആ​ർ​ടി​സി. ചു​വ​പ്പു നി​റ​വും ആ​ന​മു​ദ്ര​യും അ​ന്നു മു​ത​ൽ ഈ ​ബ​സു​ക​ൾ​ക്കു സ്വ​ന്തം.

33 ബ​സു​ക​ളി​ൽ ഓ​ട്ടം തു​ട​ങ്ങിയ കാ​ലം പോ​യി. ഇ​ന്നു കെഎസ്ആ​ർ​ടി​സി​ക്ക് 6304 ബ​സു​ക​ളും 6399 ഷെ​ഡ്യൂ​ളു​ക​ളു​മു​ണ്ട്. സൂ​പ്പ​ർ​ഫാ​സ്റ്റ്, സൂ​പ്പ​ർ എ​ക്സ്പ്ര​സ്, ഡീ​ല​ക്സ്, സി​ൽ​വ​ർ​ലൈ​ൻ ജെ​റ്റ്, ശ​ബ​രി എ​യ​ർ​ബ​സ് ഉ​ൾ​പ്പ​ടെ സൂ​പ്പ​ർ ക്ലാ​സ് ബ​സു​ക​ളും ഓ​ടു​ന്നു​ണ്ട്. വോ​ൾ​വോ, സ്കാ​നി​യ വി​ഭാ​ഗ​ത്തി​ൽ ആ​ഡം​ബ​ര ഷെ​ഡ്യൂ​ളു​ക​ളും കെഎസ്ആ​ർ​ടി​സി​ക്ക് ഉ​ണ്ട്. ഇ​തു​കൂ​ടാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​ഗ​ര​വി​ക​സ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ലോ​ഫ്ലോ​ർ ബ​സു​ക​ളും.

പ്ര​തി​ദി​നം 16.8 ല​ക്ഷം കി​ലോ​മീ​റ്റ​റാ​ണ് കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന​ത്. സാ​ൾ​ട്ട​ർ സാ​യി​പ്പ് തി​രു​വ​ന​ന്ത​പു​രം ട്രാ​ൻ​സ്പോ​ർ​ട്ട് സെ​ൻ​ട്ര​ൽ വ​ർ​ക്സി​ലാ​ണ് ബ​സു​ക​ൾ ബോ​ഡി ചെ​യ്തു തു​ട​ങ്ങി​യ​ത്. നി​ല​വി​ൽ എ​ട​പ്പാ​ൾ, ക​ള​മ​ശ്ശേ​രി, മാ​വേ​ലി​ക്ക​ര വ​ർ​ക്്ഷോ​പ്പു​ക​ളി​ലും ബോ​ഡി നി​ർ​മാ​ണം ന​ട​ക്കു​ന്നു.

വിഷ്ണു ഭക്തൻ ആയ ഗാന്ധിജിയുടെ വധം ആസൂതൃത്വം ചയ്തു നടപ്പിലാക്കിയ നരാധമന്മാർ

Nathuram Vinayak Godse,Narayan Apte,Digambar Badge,Shankar Kistayya,Dattatrays Parchure,Vishnu Karkare,Madanlal Pahwa,Gopal Godse.

അവരുടെ നിരീക്ഷണത്തിൽ ഗാന്ധിജി ചെയ്ത കുറ്റം സ്വന്തം മതത്തിൽ പെട്ട ഹിന്ദുക്കളെ മാത്രം സംരക്ഷിക്കാതെ ന്യൂനപക്ഷ സമുദായത്തിന് വേണ്ടി പക്ഷം പറഞ്ഞു.ഇനി മേൽ ഗാന്ധി അവരെ സംരക്ഷിക്കാൻ ജീവിച്ചിരിക്കേണ്ട എന്ന ഉറപ്പിച്ചു ഈ കൂട്ടർ.

ഇന്ത്യയിൽ മുസ്ലിം ഭൂരിപക്ഷം ഉള്ള കാൽക്കട്ടയും ഹിന്ദു സിഖ് ഭൂരിപക്ഷം ഉള്ള പഞ്ചാബും രണ്ടായി വെട്ടിമുറിക്കപ്പെട്ടു .
പഞാബിത്തിന്റെയ് പടിഞ്ഞാറു ഭാഗം ഇന്നത്തെ ലാഹോർ പാകിസ്താനികൾക്കും കിഴക്ക് അമൃതസർ വരുന്ന ഭാഗം ഹിന്ദുസിക്ക് കാർക്കും കൊടുത്തു .
കാൽക്കട്ടയുടെ കിഴക് പാകിസ്താനിനും പടിഞ്ഞാർ ഹിന്ദുക്കൾക്കും കൊടുത്തു.

റാഡ്ക്ലിഫ് വരച്ച ഇന്ത്യ പാക്കിസ്ഥാൻ ഉപഭൂഗണ്ട വിഭജന രേഖയിൽ അതിർത്തിക് അപ്പുറവും ഹിന്ദു മുസ്ലിം സിക്ക് കൂട്ടക്കൊലയും കശാപ്പും നടക്കുമ്പോൾ അവിടെ എല്ലാം ദൈവദൂതനെ പോലെ സമാദാന പാലനത്തിനായി ഗാന്ധിജി എത്തി.
കാൽക്കട്ടയിൽ ഉണ്ടായ മതസങ്കര്ഷങ്ങള് ഇല്ലാതെ ആക്കി തുടർന്ന് പഞ്ചാബിലേക്ക് പോകും വഴി ഡൽഹിയിൽ നടന്നു കൊണ്ട് ഇരുന്ന കൂട്ടക്കൊലകൾ ഇല്ലാതെ ആകാൻ ആ മഹാത്മാവ് ബിർള മന്ദിരത്തിൽ താമസിച്ചു വരുന്ന സമയം മുസ്ലിം ജനതെയെ മാത്രം സംരക്ഷിച്ചു എന്ന് കുറ്റപ്പെടുത്തി ജാനുവരി 20in മഹാത്മാവിന്റെയ് നേരെ ആദ്യത്തെ ബോംബേറ് നടത്തി പരാജയപെട്ട് ,പിന്നീട് ബിർളാമന്ദിരത്തിൽ തന്നെ ഗാന്ധിജി വധംലക്ഷ്യമിട്ട് ഗൂഢാലോചന നടത്തി അവസാനം മാനസിക നില ശെരി അല്ലാതെ ഗോഡ്‌സെ വെച്ച് മഹാത്മാവിന്റെ ജീവൻ എടുത്തു

"അയാള്‍ക് നിരസിക്കാന്‍ കഴിയാത്ത ഒരു ഓഫര്‍ ആയിരക്കും ഞാന്‍ അയാള്‍ക് നല്‍കുക "
- വീറ്റോ കൊര്‍ലിയോണി 
___________________________
സ്ഥലം: ലണ്ടനിലെ ഒരു കൌണ്സിലിംഗ് സെന്റര്‍
1966 നവംബര്‍ ആദ്യ ആഴ്ച.

സ്ത്രീ: "ഞങ്ങളുടെ ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റില്‍ ഇപ്പോള്‍ ചില സുഹൃത്തുക്കള്‍ താമസിക്കുന്നുണ്ട്. ഞാന്‍ ഇന്നലെ അവരെ കാണാന്‍ പോയിരുന്നു. അവിടെ മൊത്തത്തില്‍ രംഗം അത്ര പന്തിയല്ലായിരുനു. എന്റെ ഭര്‍ത്താവ് പറഞ്ഞത് അവര്‍ ഒളിവില്‍ കഴിയുകയാണ് എന്നാണ്. അതില്‍ റാന്‍ഡല്നെ മാത്രമേ എനിക്ക് അറിയൂ. അയാളോട് ഞാന്‍ ചോദിച്ചു, നിങ്ങള്‍ എന്തിനാണ് ഒളിച്ചു കഴിയുന്നത്‌? ഇവരൊക്കെ ആരാണ്?
ഓ ..അതാണ്‌ ജോര്‍ജ് ബ്ലേക്ക് ...!!! എന്നാണ് അയാള്‍ പറഞ്ഞത് .. ജോര്‍ജ് ബ്ലേക്ക്.. അയാള്‍ ഞങ്ങളുടെ ഫ്ലാറ്റില്‍ ഉണ്ട് .."

തെറാപ്പിസ്റ് :"ജയില്‍ ചാടിയത്തിനു പോലീസ് അന്വേഷിക്കുന്ന ആ റഷ്യന്‍ ചാരന്‍ ജോര്‍ജ് ബ്ലേക്ക് ആണോ?"

സ്ത്രീ "അതെ ആണവആയുധത്തിന് എതിരെ സമരം ചെയ്യുന്ന റാന്‍ഡെലും പാറ്റ് പോട്ടിയും പിന്നെ ഒരു ബ്രൂക്കും ജോര്‍ജും അവിടെയാണ് ഒളിച്ചു കഴിയുന്നത്‌. ഞാന്‍ അവരെ നേരില്‍ കണ്ടു.. അവര്‍ റഷ്യയില്‍ എങ്ങും പോയിട്ടില്ല , ഇവിടെ ഇംഗ്ലണ്ടില്‍ തന്നെ ഉണ്ട് ഇപ്പോഴും.

തെറാപ്പിസ്റ്: പത്രവും വാര്‍ത്തകളും ഒക്കെ നമ്മുടെ മനസിനെ സ്വാധീനിക്കും , ചിലപ്പോ ചില കേസില്‍ മരിച്ചു പോയവരും ആയി സംസാരിച്ചു എന്ന് വരെ നമുക്ക് തോന്നും .. അതൊക്കെ ഹാലൂസിനേഷന്‍ ആണ് , നിങ്ങള്‍ക്ക് ഭ്രാന്ത്‌ ഒന്നുമില്ല, ഇതൊരു ഹാലൂസിനേഷന്‍ ആണ് , നടക്കാത്ത സംഭവങ്ങള്‍ നടന്നതായി ഒക്കെ ചിലപ്പോ തോന്നി എന്നിരിക്കും ....

ഇത് കേട്ട ആ സ്ത്രീ തെറപ്പിസ്റ്റിനു നന്ദി പറഞ്ഞു അവിടെ നിന്നും ഇറങ്ങി. അന്ന് രാത്രി അവള്‍ ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞു. തനിക് ഹാലൂസിനേഷന്‍ ആണെന്ന് ആണ് ടോക്റെരുടെ വിചാരം എന്ന് അവര്‍ കളിയാക്കി. 
അടുത്ത ദിവസം ഈ ഫ്ലാറ്റില്‍ വെച്ച് തമാശ പറയുമ്പോള്‍ അയാള്‍ ഇത് ബ്ലെക്കിനോടും കൂട്ടരോടും പറഞ്ഞു.
"ഡോക്ടറോടു നാം കള്ളം പറയരുത് എങ്കിലേ ഈ തെറാപി കൊണ്ട് ഒക്കെ പ്രയോജനം ഉണ്ടാകു...." അയാള്‍ പുതിയ കൂട്ടുകാരോട് പറഞ്ഞു

എന്നാല്‍ യഥാര്‍ത്ഥ അത്ഭുതം അതായിരുന്നില്ല ഈ സംഭവം നടന്നു കഴിഞ്ഞിട്ടുംആദ്യത്തെ ഒരു അമ്പരപ്പിന് ശേഷം ആ ഫ്ലാറ്റ് വിട്ടു പോകാനോ , മറ്റൊരു ഒളി സങ്കേതം തേടാനോ അവര്‍ മിനക്കെട്ടില്ല. ആ ദമ്പതികളുടെ ആഥിത്യം സ്വീകരിച്ചു പിന്നെയും ഏതാണ്ട് രണ്ടു മാസം അവര്‍ അവിടെ തന്നെ കഴിഞ്ഞു. എന്നിട്ടാണ് ജെര്‍മനി വഴി രക്ഷപെടാന്‍ തീരുമാനിക്കുന്നത്‌. റാന്‍ഡല് സഹായിക്കാം എന്ന് ഏറ്റു.അങ്ങനെ അവര്‍ യത്ര തുടങ്ങി . ബ്ലേക്ക് വാനിന്റെ പിന്‍സീറ്റിന്റെ അടിയില്‍ കിടന്നു ആണ് യാത്ര ചെയ്തത്.അങ്ങനെ ജെര്‍മനിയിലെ ഹെംസ്റെഡിറ്റ് (Helmstedt) എന്ന സ്ഥലത്ത് എത്തി. അതിനിടയില്‍ രണ്ടു ജര്‍മനികള്‍ക്കും ഇടയില്‍ ഉള്ള ഒരു ചെക്ക് പോയിന്റില്‍ മാത്രമേ പരിശോധന ഉണ്ടായിരുന്നുള്ളു,അവിടെയും സീറ്റിനു മുകളില്‍ കിടന്നു ഉറങ്ങുന റാന്‍ഡല്ന്റെ കുട്ടികളെ കണ്ട പട്ടാളക്കാര്‍ അത് കൂടുതല്‍ പരിശോധിക്കാന്‍ മിനക്കെട്ടില്ല.

ഹെംസ്റെഡിറ്റ് നഗരത്തിനു പുറത്തു ഗട്ടറുകള്‍ നിറഞ്ഞ ഒരു റോഡരികില്‍ വാന്‍ നിന്നു. ബ്ലേക്ക് പുറത്തിറങ്ങി.റാന്‍ഡലിനും കൂട്ടര്‍ക്കും നന്ദി പറഞ്ഞു. അടുത്തുള്ള ഒരു കെട്ടിടത്തില്‍ KGBയും ആയി ബന്ധപെടാന്‍ സൗകര്യംഉണ്ടായിരുന്നു .ബ്ലേക്ക് അങ്ങോട്ട്‌ നടന്നു നീങ്ങി. അതോടെ ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നാശം വരുത്തിയ ചാരന്മാരില്‍ ഒരാളെ പിടിക്കാന്‍ ഉള്ള സാധ്യത എന്നേക്കുമായി അടഞ്ഞു.

1955മുതല്‍ ബ്ലേക്ക് ബെര്‍ലിനില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ബ്രിട്ടീഷ്‌ ചാര സംഘടന ആയ MI6ഓഫീസര്‍ ആയിരുന്നു അയാള്‍. ബ്ലെക്കിന്റെ ജോലി ബ്രിട്ടന് വേണ്ടി സോവിയറ്റ് ചാരന്മാരെ കണ്ടെത്തുകയായിരുന്നു.

ലോകത്ത് എവിടെയും എന്നും പിടിക്കപെടുന്ന ഏതൊരു ചാരനും പ്രതീഷിക്കുന്ന ഒരു വിധി ഒന്നേ ഉള്ളു. മരണം. അതെത്ര പെട്ടന്ന് ആയിരിക്കുമോ അത്രയും നല്ലത്. തടവുകാരേ കൈമാറ്റം ചെയ്യുന്ന പോലെയുള്ള ഭാഗ്യം ആയിരത്തില്‍ ഒരുവന് പോലും ലഭിക്കാറില്ല. കിട്ടിയാല്‍ തന്നെ സ്വന്തം രാജ്യം ഒരിക്കലും അയാളെ വിശ്വസിക്കുകയില്ല. മരണത്തെ പേടിച്ചു നമ്മുടെ രഹസ്യമെല്ലാം ശത്രുവിന് ചോര്‍ത്തി കൊടുത്ത ഒറ്റുകാരന്‍ അല്ലെങ്കില്‍ ആ സംശയത്തിന്റെ കരിനിഴലില്‍ ജീവിതം.
ചാരന്റെ ജോലി അങ്ങനെ ആണ്. സര്‍ക്കാര്‍ ജോലി ആണെങ്കിലും ഇതിനു റിട്ടയര്‍മെന്റ് ഇല്ല. ഏതു പ്രായക്കാരനും പറ്റിയ ഒരു വേഷവും ചോര്‍ത്താന്‍ രഹസ്യങ്ങളും ശത്രു രാജ്യത്തു എന്നും ഉണ്ടാകും. ഉടനെ ഇല്ലെങ്കില്‍ മറ്റു ചാര്നമാര്‍ക്ക് സേഫ് ഹൌസ് ഒരുക്കി ഊഴം കാത്തിരിക്കാം. എല്ലാം ശാന്തമായി നടന്നാല്‍ പോലും മക്കളെ അവിടെ പഠിപ്പിച്ചു അവിടെത്തെ സൈന്യത്തിലും സര്‍ക്കാരിലും എത്തിച്ചു ആ രാജ്യത്തിന്‍റെ നയങ്ങള്‍ തന്നെ നമുക്ക് അനുകൂലമാക്കാം. അവിടെ മനുഷ്യാവകാശം ഇല്ല. അവന്റെ ജീവിതം അവന്റെതല്ല . പിടിക്കപെടും വരെ സ്വന്തം രാജ്യത്തിന്‌ അവകാശപെട്ടതാണ്. പിടിക്കപെട്ടാല്‍ ശത്രുവിനും

അവിടെ ആണ് ജോര്‍ജ് ബ്ലേക്ക് എന്ന മനുഷ്യന്‍ മാലാഖയെ പോലെ കടന്നു വരുന്നത്. നിരസിക്കാന്‍ ആകാത്ത ഒരു ഓഫറും ആയിട്ട്..അയാള്‍ പിടിക്കപെട്ട റഷ്യന്‍ ചാരന്മാരെ കണ്ടു. മരിക്കണോ അല്ലെങ്കില്‍ കൂടെ ചേരുന്നോ എന്നാ ഒരു ചോദ്യം മാത്രം ചോദിച്ചു., റഷ്യന്‍ കമ്മ്യുനിസത്തില്‍ നിന്ന് പുറത്തു പോകാന്‍ കൊതിച്ച സൈനികരെ കണ്ടെത്തി.മികച്ച ഓഫര്‍ നല്‍കി ബ്രിട്ടന്റെ ചര്ന്മാരാക്കി.

ലളിതമായി പറഞ്ഞാല്‍ ഡബിള്‍ ഏജന്റ്റ് ആകാമോ എന്നതാണ് ആ ഓഫര്‍. പിടിക്കപെട്ടു എല്ലാം നഷ്ടമാകുന്നതിനു ഒരു നിമിഷം മുന്പ് എല്ലാം തിരിച്ചു കിട്ടാന്‍, . ഒന്നും സംഭവിക്കാത്തത് പോലെ ഇറങ്ങി പോകാന്‍ ഒരു ചാന്‍സ്. നിരസിക്കാന്‍ കഴിയാത്ത ഒരു ഓഫര്‍...!!!

ബ്ലേക്ക് മാത്രമല്ല ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത വിധം അക്കാലത്തു ശീതയുദ്ധത്തിലെ രണ്ടു ചേരിയും ഈ ഓഫര്‍ നല്‍കിയിരുന്നു. രണ്ടാം ലോക മഹായുദ്ധശേഷം അത്ര മേല്‍ ഭീകരം ആയിരുന്നു. അത് മനുഷ്യന്റെഎല്ലാ പരിമിതികളെയും പരീക്ഷിച്ചു. ആശയങ്ങള്‍ .. ആവശ്യങ്ങള്‍ ഒക്കെ നിമിഷങ്ങള്‍ കൊണ്ട് മാറി മറിഞ്ഞു, ബ്ലെക്കിന്റെ ഓഫര്‍ സ്വീകരിക്കാത്ത ആളുകള് അപൂര്‍വ്വം ആയിരുന്നു. ബ്ലെക്കിന്റെ കാലത്ത് ബ്രിട്ടന് വേണ്ടി റഷ്യയില്‍ നിന്ന് രഹസ്യങ്ങള്‍ ഒഴുകി.

എന്നാല്‍ കൂറുമാറിയ റഷ്യകാര്‍ അറിയാത്ത ഒന്ന് ഉണ്ടായിരുന്നു 
ബ്രിട്ടീഷ് ചാരന്‍ ആണെങ്കിലും ബ്ലേക്ക് സ്വയം ഒരു ഡബിള്‍ എജെന്റ് ആയിരുന്നു
ജോര്‍ജ് ബ്ലേക്ക് വഴി ബ്രിട്ടീഷ് രഹസ്യങ്ങള്‍ റഷ്യയിലേക് ഒഴുകുന്നതിനു ലഭിക്കുന്ന ചൂണ്ടയിലെ ഇരകള്‍ മാത്രം ആയിരുന്നു ബ്രിട്ടന് ലഭിച്ചുകൊണ്ടിരുന്നത്
ബ്രിടീഷ് അമേരിക്കന്‍ സംഘം ബെര്‍ലിനിലെ തുരംഗം വഴി തങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നത്‌(ഓപറേഷന്‍ ഗോള്‍ഡ്‌ ) അറിഞ്ഞിട്ടും റഷ്യ പത്തു മാസത്തോളം ഒന്നും അനങ്ങിയില്ല. അതിനു ഒരേ ഒരു കാരണം ആ തുരംഗത്തെ കുറിച്ച് തങ്ങള്‍ക് അറിയാം എന്ന് പുറത്തായാല്‍ ജോര്‍ജ് ബ്ലെക്കിന്റെ യഥാര്‍ത്ഥ ഐഡന്റിറ്റി പുറത്താകുമോ എന്നാ ഭയം മാത്രം ആയിരുന്നു കാരണം. അത്രയ്ക്ക് ഉണ്ടായിരുന്നു ബ്ലെക്കിന്റെ പ്രാധാന്യം.

ബ്ലേക്ക് ഇടപെട്ട ചില കാര്യങ്ങള്‍ ഇവിടെ പറയാം , ബാക്കി മറ്റൊരിക്കല്‍ ആകട്ടെ.

റഷ്യന്‍ മേജര്‍ ആയിരുന്ന P S പോപ്പോവ് അമേരിക്കയുടെ CIA യ്ക്ക് വേണ്ടി വിവരങ്ങള്‍ നല്‍കുന്ന ഒരു ഡബിള്‍ എജെന്റ് ആയിരുന്നു
1953-1958 കാലത്ത് അദേഹം റഷ്യയുടെ ഏതാണ്ട് എല്ലാ സൈനിക രഹസ്യങ്ങളും അമേരിക്കയ്ക്ക് കൈമാറി. 
ലോക് ഹെഡ് യു -രണ്ട് എന്ന ചാരവിമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ റഷ്യയുടെ കയ്യില്‍ എത്തിയതായി അദേഹം 1958ല്‍ തന്നെ അമേരിക്കയെ അറിയിച്ചു. 
എന്നാല്‍ ഇക്കാര്യം ഉറപ്പാക്കണം എന്ന് അമേരിക്ക തീരുമാനിച്ചു, പക്ഷെ റഷ്യയുടെ ആകാശത് വെച്ച് പിടിക്കപെട്ടാല്‍ അതൊരു യുദ്ധത്തിനു തന്നെ കാരണം ആയേക്കാം.
അവര്‍ ബ്രിട്ടന്റെ സഹായം തേടി. അങ്ങനെ ആദ്യം രണ്ടു ബ്രിടീഷ് പൈലറ്റുമാര്‍ ആ വിമാനം റഷ്യയുടെ മുകളില്‍ കൂടി പറത്തി. അതാകുമ്പോള്‍ അമേരിക്കയുടെ സൈനികര്‍ അല്ല എന്ന് പറഞ്ഞു രക്ഷപെടാം. ബ്രിടീഷ് പൈലറ്റുമാര്‍ പിടിക്കപെട്ടാലും യുദ്ധതിലേക് കാര്യങ്ങള്‍ എത്തുകയില്ല എന്ന് അവര്‍ കണക്കാക്കി.
ഏതാണ്ട് 65000 അടി ഉയരത്തില്‍ പറന്ന ബ്രിടീഷ് പൈലറ്റുമാര്‍ റഷ്യയുടെ "കണ്ണില്‍ പെടാതെ " തിരിച്ചെത്തി. അത് പറത്തുന്നത് അമേരിക്കക്കാര്‍ അല്ല എന്ന് ബ്ലേക്ക് വഴി റഷ്യ ആദ്യമേ തന്നെ അറിഞ്ഞിരുന്നു.
അടുത്തതായി അമേരിക്കന്‍ പൈലറ്റുമാര്‍തന്നെ 1960 ഏപ്രില്‍ മാസത്തില്‍ ഒരിക്കല്‍ കൂടി വിജയകരമായി പറക്കല്‍ നടത്തി. ഇത്തവണ പക്ഷെ ഒരു വ്യത്യസം ഉണ്ടായിരുന്നു. റഷ്യ വിമാനം വെടിവെച്ചിടാന്‍ ശ്രമിച്ചു എങ്കിലും അവര്‍ക്ക് അതിനു കഴിഞ്ഞില്ല . അത്രയും ഉയരത്തില്‍ കൃത്യമായി വെടിവെച്ചിടാന്‍ ഉള്ള സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനക്ഷമം ആയിരുന്നില്ല. ഇത്തവണയും റഷ്യ ഒന്നും അറിഞ്ഞില്ല എന്ന് തന്നെ അമേരിക്ക കരുതി.
ഇതോടെ അമേരിക്കയ്ക്ക് ധയിര്യം ആയി . പാകിസ്താനിലെ പെഷവാറിനു അടുത്തുള്ള അമേരിക്കന്‍ സൈനിക വിമാനത്താവളത്തില്‍ നിന്നും 1960 MAY1നു അമേരിക്കന്‍ പൈലറ്റ് മാര്‍ റഷ്യയുടെ കുറുകെ വീണ്ടും വിമാനം പറത്താന്‍ പുറപെട്ടു. ഇത്തവണ ചില സൈനിക കേന്ദ്രങ്ങളുടെ ചിത്രം എടുക്കാന്‍ ആയിരുന്നു പദ്ധതി.
ഇത്തവണ പക്ഷെ റഷ്യ രണ്ടു ലക്ഷ്യങ്ങള്‍ ഒരുമിച്ചു നേടി. അമേരികന്‍ പൈലറ്റിനെ അടക്കം വിമാനങ്ങള്‍ വെടിവെച്ചിട്ടു. സൈനിക കേന്ദ്രങ്ങളുടെ ചിത്രം എടുത്ത ക്യാമറകള്‍ അവര്‍ക്ക് കിട്ടി . നാസയുടെ കാലാവസ്ഥ ഗവേഷണത്തിന് ഉള്ള വിമാനം ആണെന്ന വിശദീകരണം ഈ ചിത്രങ്ങള്‍ക്ക് മുന്‍പില്‍ അമേരിക്കയെ നാണം കെടുത്തി.

റഷ്യന്‍ സൈന്യത്തിലെ ചാരനായ പോപ്പോവ് പിടിക്കപെടുകയും 1960ല്‍ വധശിക്ഷയ്ക് വിധേയനാവുകയും ചെയ്തു . വിമാനത്തിന്റെ വിവരങ്ങള്‍ എത്തിയതും പോപ്പോവ് ഡബിള്‍ എജെന്റ് ആണെന് തിരിച്ചറിഞ്ഞതും ജോര്‍ജ് ബ്ലേക്ക് വഴിയാണ് എന്ന് കരുതപെടുന്നു

മുന്പ് ഞാന്‍ ഓലേഗ് പെന്കൊവിസ്കി (ഹീറോ) എന്നാ ചാരനെ കുറിച്ച് പോസ്റ്റ്‌ ചെയ്തിരുന്നല്ലോ, അദേഹത്തിന് എന്ത് സംഭവിച്ചു എന്ന ചോദ്യവു ഒടുവില്‍ എത്തി നില്‍ക്കുന്നത് ജോര്‍ജ് ബ്ലെക്കില്‍ ആണ്. ബ്ലേക്ക് കൈമാറിയ വിവരങ്ങള്‍ വഴി കണ്ടെത്തുന്ന ചാരന്മാരെ വധ ശിക്ഷയ്ക്ക് വിധിക്കില്ല എന്ന ഒരു ഉറപ്പ് താന്‍ വാങ്ങിയതായിബ്ലേക്ക് പറയുന്നു. എന്നാല്‍ ബ്ലേക്ക് നല്‍കിയ വിവരങ്ങളില്‍ ബാക്കിയായ ഫയലുകള്‍ പരിശോധിച്ചാല്‍ മനസിലാവുന്നത് കേണല്‍ എന്ന പേരില്‍ ബ്ലേക്ക് പറയുന്ന ആള്‍ മിക്കവാറും ഓലേഗ് പെന്കൊവിസ്കി ആണെന്നാണ്. 1963ല്‍ പെന്കൊവ്സ്കി വധശിക്ഷയ്ക്കു വിധേയനായി .

തന്റെ ചാര ജീവിതത്തില്‍ 600ഓളം പാശ്ചാത്യ ചാരന്മാരുടെ വിവരങ്ങള്‍ റഷ്യക്ക് കൈമാറി എന്ന് ബ്ലേക്ക് പില്‍ക്കാലത്ത് സമ്മതിചു, അതില്‍ നൂറോളം പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബ്രിട്ടന്‍ അദേഹത്തെ പിടിക്കുമ്പോള്‍ നാല്പത്തി ഒന്ന് പേരുടെ വിവരങ്ങള്‍ ശത്രുക്കള്‍ക്ക് കൈമാറിയതിന് ആണ ശിക്ഷിച്ചത്. 42 വര്‍ഷത്തെ ജയില്‍ ശിക്ഷ ആയിരുന്നു അയാള്‍ക് കിട്ടിയത്. അത് മനുഷ്യത്വപരം അല്ല എന്ന് തോന്നിയതുകൊണ്ടാണ് റാന്‍ഡെലും ബ്രൂക്കും പാറ്റ് പോട്ടിയും തങ്ങളുടെ തടവുചാട്ടത്തില്‍ ബ്ലേക്കിനെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അന്ന് രക്ഷപെട്ട ബ്ലേക്ക് ഇന്നും റഷ്യയില്‍ ജീവിക്കുന്നു.


 

Please reload

HISTORY

3D PRINTING അധികം ആരും കേട്ടിട്ടുണ്ടാവില്ല 

വീട്ടാവശ്യത്തിന് ഉള്ള പച്ചമുളക്

മറ്റൊരു മഹായുദ്ധത്തിലേക്ക് ലോകത്തെ തള്ളിവിടാൻ യുഎസ് ശ്രമിക്കുന്നു: ഉത്തരകൊറിയ.

Please reload

bottom of page